പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

എം.സി.എ, എം.എസ്.സി സീറ്റ് ഒഴിവ്, പിജി സ്പോട്ട് അഡ്മിഷൻ

Aug 22, 2022 at 4:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കണ്ണൂർ: യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്  ഐ.ടി എജുക്കേഷൻ സെൻററിലെ  എം.സി.എ പ്രോഗാമിൽ എസ്.സി,  എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആഗസ്ത് 23ന് രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായ്  എത്തണം.👇🏻👇🏻

\"\"

എം.എസ്.സി ബയോടെക്നോളജി – സീറ്റ് ഒഴിവ് 

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.  50% മാർക്കിൽ കുറയാത്ത ബി.എസ്.സി. ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ്സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി /ബയോടെക്നോളജി ഒരുവിഷയമായിപഠിച്ച മറ്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ  അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി &മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 25ന് രാവിലെ 11  മണിക്ക് മുൻപായി ഹാജരാകണം    ഫോൺ: 8968654186.👇🏻👇🏻

\"\"

പി. ജി സ്പോട്ട് അഡ്മിഷൻ 

ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിൽ  എസ്.സി, എസ്. ടി  ഉൾപ്പെടെ എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ  ആഗസ്ത് 27  മുതൽ 29 വരെ നടത്തുന്നതാണ്. യോഗ്യതയുള്ളവർ ആഗസ്ത് 24 നും 26 നും ഇടയിലായി അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
സെൽഫ് ഫിനാൻസിങ് കോളേജുകളിലെ എസ്.സി, എസ്.ടി ഉൾപ്പെടെയുള്ള പി.ജി പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട്  അഡ്മിഷൻ  ആഗസ്ത് 31 ന് നടത്തുന്നതാണ്. പങ്കെടുക്കുന്നവർ ആഗസ്ത് 30 നുതന്നെ അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. (സംവരണ വിഭാഗത്തിൽ പെട്ടവർ ഇൻഡക്സ് മാർക്കിൻറെ അടിസ്ഥാനത്തിൽ  ജനറൽ കാറ്റഗറിയിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്).   വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. പുതിയതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ. ഹെൽപ്പ് ലൈൻ നമ്പർ: 0497 2715261, 0497 2715284, 7356948230 
ഇ-മെയിൽ ഐഡി : pgsws@ kannuruniv.ac.in 
വെബ്സൈറ്റ് : http://admission.kannuruniversity.ac.in

\"\"

Follow us on

Related News