SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്സൈറ്റില്‍ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്മെന്റ് 24-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600
ഇംഗ്ലീഷ് പിജി പ്രവേശന പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് പി.ജി. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ പ്രവേശന പരീക്ഷക്ക് ഹാജരാകുന്നതിനുള്ള സമ്മതം 24-ന് 3 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി സമ്മതം അറിയിക്കാത്തവരെ പ്രവേശന പരീക്ഷക്ക് പരിഗണിക്കുന്നതല്ല. പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.