SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പോടെ ഐസിടി അക്കാദമിയുടെ തൊഴില്‍ അധിഷ്ഠിത നൂതന സാങ്കേതികവിദ്യാ കോഴ്‌സുകലിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ്, മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡാറ്റാ സയന്‍സും അനലിറ്റിക്‌സും, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളാണ് ഈ പദ്ധതിയിൽ ഉള്ളത്.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയശേഷം അധികയോഗ്യത നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കോവിഡ് മൂലം തൊഴില്‍ നഷ്ടമായവര്‍ക്കും ഇതിലേക്ക് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. പ്രായപരിധി 45 വയസ്സ്. താല്പര്യമുള്ളവർ സെപ്റ്റംബര്‍ 10നകം ഓൺലൈൻ വഴി പേര് രജിസ്റ്റര്‍ ചെയ്യണം. ഓൺലൈൻ രജിസ്‌ട്രേഷനായി https://ictkerala.org/courses എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഒക്ടോബര്‍ ആദ്യവാരത്തിൽ ക്ലാസ്സുകള്‍ ആരംഭിക്കും.
പ്രവേശന പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സ് ഫീസിന്റെ 75% നോര്‍ക്ക റൂട്‌സ് സ്‌കോളര്‍ഷിപ്പായി നല്‍കും. അഭിരുചിപരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളുടെ വെര്‍ബല്‍, ന്യൂമെറിക്കല്‍, ലോജിക്കല്‍ അഭിരുചി പരിശോധിക്കും. ഡാറ്റ മാനിപ്പുലേഷന്‍, പ്രോഗ്രാമിംഗ് ലോജിക്, കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടാകും. ആഗോളതലത്തില്‍ ജോലികണ്ടെത്താന്‍ സഹായിക്കുന്നതിനാല്‍ രാജ്യാന്തര വിഷയങ്ങളില്‍ അധിഷ്ഠിതമായ ചോദ്യങ്ങളും പരീക്ഷയിൽ ഉണ്ടാകും.
അവസാന പരീക്ഷയ്ക്കു ശേഷം ടിസിഎസ് ഇയോണുമായി ചേര്‍ന്ന് 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പും നല്‍കും. ഐസിടി അക്കാദമിയുമായി സഹകരണമുള്ള ദേശീയ, അന്തര്‍ദേശീയ ഐ.ടി. കമ്പനികളില്‍ തൊഴില്‍ നേടുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് info@ictkerala.org എന്ന ഇ-മെയില്‍ മുഖേനയോ +91 75 940 51437 എന്ന ഫോണ്‍നമ്പറിലോ ബന്ധപ്പെടുക.