SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ചെന്നൈ: ടെക്സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്) ഡിപ്ലോമ, കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ടുവര്‍ഷത്തെ യു.ജി. ഡിപ്ലോമ പ്രോഗ്രാമുകളായ ഫാഷന്‍ ഫിറ്റ് ആന്‍ഡ് സ്‌റ്റൈല്‍, സര്‍ഫസ് എംബളിഷ്മന്റ് ഫോര്‍ നിറ്റ്സ് എന്നീ കോഴ്സുകൾക്ക് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളായ അപ്പാരല്‍ പ്രൊഡക്ഷന്‍ ആന്‍ഡ് മര്‍ക്കന്‍സൈസിങ്, ഒമ്നി ചാനല്‍ റീട്ടെയിലിങ് ആന്‍ഡ് ഇ-കൊമേഴ്സ് മാനേജ്‌മെന്റ് കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഭികാമ്യം. ഫാഷന്‍ ഓണ്‍ട്രപ്രനേര്‍ഷിപ്പ്-യു.ജി. ബിരുദം/ഡിപ്ലോമ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ പ്രോഗ്രാം (ഈവനിങ്-6 മാസം): പ്രിന്റ് ആന്‍ഡ് വീവ് ഇന്‍ ഫാഷന്‍ ആന്‍ഡ് ടെക്സ്‌റ്റൈല്‍സ് എന്നിവയ്ക്ക് പ്ലസ്ടു ജയിച്ചിരിക്കണം.
അപേക്ഷകൾ nift.ac.in/chennai/diploma എന്ന വെബ്സൈറ്റ് വഴി നൽകണം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.