SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തേഞ്ഞിപ്പലം: ഓഗസ്റ്റ് 22ന് ആരംഭിക്കുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.
എം.എ. ഫോക്‌ലോര്‍ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോറിന് എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള 2 സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 19-ന് രാവിലെ 10.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്. ഫോണ്‍ 0494 2407514.👇🏻👇🏻
പരീക്ഷാഫലം
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
എം.എ. ജേണലിസം, എം.എസ്.ഡബ്ല്യു. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.ഡബ്ല്യു. കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് 19 മുതല്‍ 24-നകം അതത് കോളേജുകളില്‍/സര്‍വകലാശാലാ സെന്ററുകളില്‍ പ്രവേശനം നേടണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.