SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂ ഡൽഹി : രാജ്യത്തെ സർക്കാർ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസേഴ്സ് തസ്തികയിൽ 6000ത്തോളം ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ (IBPS) നടത്തുന്ന റിക്രൂട്ടിട്മെന്റിൽ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 22 വരെ അപേക്ഷ സമർപ്പിക്കാം.
IBPS റിക്രൂട്ട്മെന്റ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നത്. ഒന്നാം ഘട്ട പരീക്ഷ ഒക്ടോബർ മാസത്തിലും രണ്ടാം ഘട്ട മെയിൻ പരീക്ഷ നവംബർ മാസത്തിലും നടക്കും. ഉദ്യോഗാർത്ഥികൾ ഇന്ത്യാ ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന ദിവസം തന്നെ ബിരുദധാരിയാണെന്ന സാധുവായ മാർക്ക് ഷീറ്റ് / ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ബിരുദത്തിൽ നേടിയ മാർക്കിന്റെ ശതമാനവും രേഖപ്പെടുത്തണം.
അപേക്ഷകർ 20-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്തികൾക്ക് അഭിമുഖവും ഉണ്ടായിരിക്കും.