പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

മെഡിക്കൽ പിജി; ആദ്യ അലോട്മെന്റ് സെപ്റ്റംബർ 8ന്

Aug 14, 2022 at 5:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: മെഡിക്കൽ പിജി കോഴ്സുകളായ എംഡി, എംഎസ്, ഡിപ്ലോമ, എംഡിഎസ്, പിജി ഡിഎൻബി എന്നിവയുടെ പ്രവേശനത്തിന് നീറ്റ് പിജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് സെപ്റ്റംബർ 1 മുതൽ ആരംഭിക്കും. ആദ്യ അലോട്മെന്റ് ഫലം സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിക്കും. 50% അഖിലേന്ത്യാ ക്വോട്ട സീറ്റുകളാണുള്ളത്.

\"\"

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗമായ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് സീറ്റുകളിലേക്കു സിലക്‌ഷൻ നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിലെ എയിംസ്, തിരുവനന്തപുരം ശ്രീചിത്ര, ജിപ്മെർ, ചണ്ഡിഗഡ് പിജിഐഎംഇആർ, ബെംഗളൂരു നിംഹാൻസ് എന്നിവയിലെ പ്രോഗ്രാമുകൾ ഈ കൗൺസലിങ്ങിൽ വരില്ല. ഐഎൻഐ–സിഇടി എന്ന ദേശീയപരീക്ഷ വഴിയാണ് അവയിലെ സിലക്‌ഷൻ.

\"\"

കൂടുതൽ വിവരങ്ങൾക്ക് www.mcc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"


Follow us on

Related News