പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്‌.എസ്.സി സിപിഒ റിക്രൂട്ട്‌മെന്റ് : ഓഗസ്റ്റ് 30 വരെ സമയം

Aug 11, 2022 at 1:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) ഡൽഹി പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം. ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 30 ന് മുൻപായി ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in-ൽ അപേക്ഷിക്കാം. ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയും സമയവും ഓഗസ്റ്റ് 31 ആണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2022 നവംബറിൽ നടക്കും.

\"\"

നിലവിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിൽ 4300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഡൽഹി പോലീസ്-പുരുഷ സബ്-ഇൻസ്‌പെക്ടർ തസ്തികയിൽ 228 ഒഴിവുകളും സബ്-ഇൻസ്‌പെക്ടർ (എക്‌സെ.) ഡൽഹി പോലീസ്-പെൺ 112 ഒഴിവുകളും , CAPF-കളിൽ സബ് ഇൻസ്പെക്ടർ (GD) 3960 ഒഴിവുകളുമാണുള്ളത്.

\"\"

ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി 2022 ജനുവരി ഒന്നിന് 20 മുതൽ 25 വയസ്സ് വരെ ആയിരിക്കണം. കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമോ തത്തുല്യമോ ഉള്ളവരായിരിക്കണം.അപേക്ഷകർ 100 രൂപ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്, അതേസമയം സംവരണത്തിന് അർഹതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികളും പട്ടികജാതി/വർഗ്ഗ,വിമുക്തഭടൻമാർ (ഇഎസ്‌എം) എന്നിവർക്കും ഫീസ് അടക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് : www.ssc.nic.in

Follow us on

Related News