SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഡിജിറ്റൽ സയൻസസ്, ഇന്ഫോർമാറ്റിക്സ് എന്നീ
പാഠ്യശാഖകളിൽ ആണ് ഗവേഷണത്തിനു അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ഫുൾ ടൈം റെഗുലർ, പാർട്ട് ടൈം റെഗുലർ, ഇൻഡസ്ട്രി റെഗുലർ എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഗവേഷണ പദ്ധതികൾ
ആണ് സർവകലാശാല നൽകുന്നത്.
പൂർണ്ണ സമയ ഗവേഷണ പദ്ധതി തിരഞ്ഞെടുക്കുന്നവർക് ആകർഷകമായ ഫെലോഷിപ്പുകളും, ഇന്റേൺഷിപ്
അവസരങ്ങളും ഫീസിളവുകളും ലഭിക്കും.👇🏻
ആദ്യ വർഷം 20,000 രൂപയും, രണ്ടാം വർഷം 25,000 രൂപയും മൂന്നാം വർഷം
30,000 രൂപയും ആണ് പ്രതിമാസ ഫെല്ലോഷിപ്. കൂടാതെ ആദ്യ അഞ്ചു വർഷം ഫീസ് അടക്കേണ്ടതില്ല. ഇലക്ട്രോണിക്സ്
എൻജിനീയറിങ്ങിൽ പൂർണ്ണ സമയ ഗവേഷണത്തിനു പ്രവേശനം ലഭിക്കുന്നവർ കേരള ഡിജിറ്റൽ സർവകലാശാലയുടെ
മികവിന്റെ കേന്ദ്രമായ ഇന്ത്യ ഇന്നോവേഷൻ സെന്റർ ഫോർ ഗ്രാഫീൻ ഫെല്ലോഷിപ്പിനും അപേക്ഷിക്കാൻ അർഹരാണ്.
പ്രൊഫഷനലുകൾക്കു ജോലിയിൽ തുടർന്നു കൊണ്ട് തന്നെ ഗവേഷണം ചെയ്യാനുള്ള അവസരവും ഡിജിറ്റൽ സർവകലാശാല നൽകുന്നു. പാർട്ട് ടൈം റെഗുലർ, ഇൻഡസ്ട്രി റെഗുലർ എന്നീ ഡോക്ടറൽ പ്രോഗ്രാമുകൾ വഴിയാണ് ഇത് സാധ്യമാകുന്നത്. പാർട്ട് ടൈം റെഗുലർ പ്രോഗ്രാമിൽ ഗവേഷണ വിദ്യാർത്ഥിക്ക് സർവകലാശാലയിലെ ഒരു
അധ്യാപകന്റെ സഹായത്തോടെ റിമോട്ട് ആയി ഗവേഷണം മുന്നോട്ടു കൊണ്ട് പോകാൻ ഉള്ള അവസരം ലഭിക്കും.👇🏻👇🏻
ഇൻഡസ്ടറി റെഗുലർ പദ്ധതിയിൽ വിദ്യാർത്ഥിക്ക് സർവകലാശാലയിലെ ലാബിലോ തൻറെ തൊഴിൽ മേഖലയിലെ
ഒരു ലാബിലോ ഗവേഷണം ചെയ്യാം. ഗവേഷണ ജോലികൾ ഏകോപനം ചെയ്യാനായി വിദ്യാർത്ഥിക്ക് തന്റെ തൊഴിൽ
സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെ മാർഗദർശിയായി തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യം ഉണ്ട്. ഓഗസ്റ്റ് 26 ആണ് അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി. അപേക്ഷകൾ സമർപ്പിക്കുവാനും വിശദ
വിവരങ്ങൾക്കും സന്ദർശിക്കുക, http://duk.ac.in/doctoral-programmes-at-duk