പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്പോർട്സ് കൗൺസിൽ രൂപീകരണം; വിജ്ഞാപനം ഇന്ന്

Aug 10, 2022 at 4:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിനായുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിദേശ പത്രികകൾ ഈ മാസം 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. നാമനിർദേശ പത്രിക അതത് കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വരണാധികാരിയുടെ ഓഫീസിൽ നിന്നും ഇന്നുമുതൽ ആഗസ്റ്റ് 17 വരെ ലഭിക്കും.

\"\"

പത്രികകൾ വരണാധികാരിയുടെ ഓഫീസിൽ തപാൽ മുഖേനയോ ഓഫീസിന് മുന്നിലെ പെട്ടിയിൽ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ
ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സമയം ഉണ്ട്. അന്ന് വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.
ആഗസ്റ്റ് 25ന് രാവിലെ പത്ത് മുതൽ മൂന്നു വരെയാണ് തിരഞ്ഞെടുപ്പ് നടത്തുക.

\"\"

കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിലെ\’തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ\’ എന്ന ശീർഷകത്തിലെ എ ബി വിഭാഗങ്ങളിലെ അംഗങ്ങളുടെ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. വൈകുന്നേരം മൂന്നിന് ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടർന്ന് ഫലം പ്രഖ്യാപിക്കും. ഫലം ജില്ലാ സ്പോർട്സ് കൗൺസിൽ, കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോട്സ് കൗൺസിലിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോർപറേഷൻ, മുനിസിപാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും.

\"\"

ആഗസ്റ്റ് 31നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്. അന്ന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.

Follow us on

Related News