SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
കണ്ണൂർ: സർവകലാശാല മ്യൂസിക്ഡിപ്പാർട്ട്മെൻ്റിൽ എം.എ. മ്യൂസിക്പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 12ന് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷക്കായി വകുപ്പ്മേധാവി മുൻപാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2806404, 989523 2334
എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റ് ഒഴിവ്
മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (4 ഒഴിവുകൾ), എസ്.ടി. (1 ഒഴിവ്) വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്ത് 12ന് രാവിലെ 10.30ന് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.👇🏻👇🏻
എം. എസ് സി പ്ലാൻറ് സയൻസ് – സീറ്റ് ഒഴിവ്
സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം. എസ്. സി പ്ലാൻറ് സയൻസ് പ്രോഗാമിൽ പട്ടികവർഗ വിഭാഗത്തിന് സീറ്റുകൾ ഒഴിവുണ്ട് .നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്ത് 12ന് രാവിലെ 11.30ന് കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി – ഐഡന്റിറ്റി കാർഡ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2021 പ്രവേശനം അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ സബ്മിറ്റ് ചെയ്ത് ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം.
എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റ് ഒഴിവ്
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 12 ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ മുൻപാകെ ഹാജരാകണം . ഫോൺ: 9847421467, 0497-2806402.👇🏻
എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി- സീറ്റ് ഒഴിവ്
മാങ്ങാട്ടുപറമ്പ് കാമ്പസ്സിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി കോഴ്സിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ ഒരൊഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ ആഗസ്ത് 12ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ: 0497-2782441