പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാം: ഒന്നാം സമ്മാനം പതിനായിരം രൂപ

Aug 9, 2022 at 5:04 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 15 ന് രാവിലെ ഒമ്പതിന് കലാഭവൻ തിയേറ്ററിൽ \’ഇന്ത്യൻ സ്വാതന്ത്ര്യസമരം\’ വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് പ്രോഗ്രാം നടത്തുന്നത്.


ഒരു സ്‌കൂളിൽ നിന്നും രണ്ട്/മൂന്ന് പേരുള്ള ഒരു ടീമിന് പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 11 ന് വൈകിട്ട് 5 മണിക്ക് മുമ്പ് സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രം ഉൾപ്പെടെ മത്സരാർത്ഥികളുടെ വിവരങ്ങൾ നേരിട്ടോ ഇമെയിൽ വിലാസത്തിലോ ലഭ്യമാക്കണം. നേരിട്ട് തിരുവനന്തപുരത്തെ കലാഭവൻ തീയേറ്ററിലും ഓൺലൈനായി ksfdcltd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം.

\"\"

ഒന്നാം സമ്മാനം 10,000 രൂപ (പതിനായിരം രൂപ മാത്രം), രണ്ടാം സമ്മാനം 5,000 രൂപ (അയ്യായിരം രൂപ മാത്രം), മൂന്നാം സമ്മാനം 3,000 രൂപ (മൂവായിരം രൂപ മാത്രം).

Follow us on

Related News