SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ ഫീസ്
ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം. (പുതിയ സ്‌കീം – 2020 അഡ്മിഷന്‍ – റെഗുലര്‍ / 2019 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി / 2018, 2017 അഡ്മിഷന്‍ -സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും പിഴയോടു കൂടി ആഗസ്റ്റ് 11 നും സൂപ്പര്‍ഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ എം.എസ്.സി. സൈക്കോളജി പ്രോഗ്രാമില്‍ 2022-24 പ്രവേശന ബാച്ചില്‍ എസ്.ടി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ 0481-2731034, 9496201466, 9495213248 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.👇🏻👇🏻

പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് (2021 അഡ്മിഷന്‍ – റഗുലര്‍ – പുതിയ സ്‌കീം) ജൂണ്‍ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ (എ.ഒ.സി.) ആഗസ്റ്റ് 10 ന് അതത് കേന്ദ്രങ്ങളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂണില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ജേര്‍ണലിസം (പുതിയ സ്‌കീം – 2020 അഡ്മിഷന്‍ – റഗുലര്‍ / 2019, 2018 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ്/ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 10 മുതല്‍ അതത് കോളേജുകളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.👇🏻👇🏻

ഒന്നാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ് / ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ – റഗുലര്‍) ജൂണ്‍ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്്റ്റ് 10 മുതല്‍ 25 വരെ തീയതികളില്‍ അതത് കോളേജുകളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.👇🏻👇🏻
രണ്ടാം സെമസ്റ്റര്‍ ബി.വോക്ക് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് (2020 അഡ്മിഷന്‍ – റഗുലര്‍ / 2019, 2018 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ്/ ഇംപ്രൂവ്‌മെന്റ് – പുതിയ സ്‌കീം) ജൂലൈ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ (ഇന്റേണ്‍ഷിപ്പ്) ആഗസ്റ്റ് 12 ന് അതത് കേന്ദ്രങ്ങളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വൈവാ വോസി
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (2021 അഡ്മിഷന്‍ – റഗുലര്‍ / 2020, 2019 അഡ്മിഷന്‍ – സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ വൈവാ വോസി പരീക്ഷകള്‍ ആഗസ്റ്റ് 12 മുതല്‍ 17 വരെ അതത് കോളേജുകളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റിൽ.👇🏻👇🏻

പരീക്ഷാഫലം
2022 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി (2008-2014 അഡ്മിഷന്‍ – മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 22 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.
നാലാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (പുതിയ സ്‌കീം – 2008-2016 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 22 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.