പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ബിഎസ്എഫിൽ വിവിധ വിഭാഗങ്ങളിലായി 323 ഒഴിവുകൾ: അവസാന തീയതി സെപ്‌റ്റംബർ 6

Aug 8, 2022 at 5:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി : ബിഎസ്എഫ് ( ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികയിലായി 323 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ എച്ച് സി മിനിസ്റ്റീരിയൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എഎസ്ഐ സ്റ്റെനോ​ഗ്രാഫർ തസ്തികകളിലാണ് ഒഴിവുകൾ . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://rectt.bsf. gov.in/ എന്ന വെബ്‌സൈറ്റിൽ സെപ്‌റ്റംബർ 6 ന് മുൻപ് അപേക്ഷിക്കാം.

\"\"

ഹെഡ് കോൺസ്റ്റബിൾ ( എച്ച് സി മിനിസ്റ്റീരിയൽ) 312 ഒഴിവുകളും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ സ്റ്റെനോ​ഗ്രാഫർ) 11 ഒഴികവുകളുമാണ് ഉള്ളത് .ഇന്ത്യയിലെ അംഗീകൃത ബോർഡിൽ 12 വിജയിച്ചവർക്ക് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഷോർട്ട്‌ഹാൻഡ്/ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റിനൊപ്പം അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം.

ജനറൽ, ഒബിസി, ഇഡ്ബ്ലിയു എസ് എന്നീ വിഭാ​ഗത്തിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക ജാതി-വർഗ്ഗ വിഭാഗങ്ങൾക്കും,വിമുക്ത ഭടൻ എന്നിവർക്ക് അപേക്ഷ ഫീസില്ല. നെറ്റ് ബാങ്കിം​ഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇ ചെല്ലാൻ എന്നിവ ഉപയോ​ഗിച്ച് അപേക്ഷ ഫീസടക്കാം.എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്, ഡോക്യമെന്റ് പരിശോധന, ശാരീരിക ക്ഷമത പരീക്ഷ, വിശദമായ മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെര‍ഞ്ഞെടുപ്പ്.

Follow us on

Related News