SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 2022-23 വര്‍ഷ തസ്തിക നിര്‍ണയ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. തസ്തിക നിര്‍ണ്ണയത്തിന് 15/07/2022 തീയതി പ്രാബല്യം നല്‍കിയും ബന്ധപ്പെട്ട ചട്ടങ്ങളില്‍ താല്‍ക്കാലികമായി ഇളവുകള്‍ നല്‍കിയും തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഉത്തരവ്. ഇതിനായി സമയക്രമം പുനഃക്രമീകരിച്ചിട്ടുമുണ്ട്. തസ്തിക നിര്‍ണ്ണയം, അദ്ധ്യാപക ബാങ്ക് നവീകരണം, സംരക്ഷിത ജീവനക്കാരുടെ പുനര്‍വിന്യാസം എന്നിവ ഒരുമിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനായി സമയക്രമം
പുറപ്പെടുവിച്ചിട്ടുണ്ട്. 2022-23 വര്‍ഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ള ആനുപാതം കുറച്ചുകൊണ്ടുള്ള യാതൊരുവിധ സംരക്ഷണവും ഇല്ല എന്ന കാര്യം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 20വരെയാണ് തസ്തിക നിര്‍ണയ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് സമയം അനുവദിച്ചിട്ടുള്ളത്. അദ്ധ്യാപക ബാങ്ക് നവീകരണം കൂടി ഈ സമയ പരിധിക്കകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 16നകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും സംരക്ഷിത ജീവനക്കാരുടെ വിവരങ്ങള്‍ സമന്വയയിലെ അദ്ധ്യാപക ബാങ്കില്‍ അപ്‌ഡേറ്റു ചെയ്യേണ്ടതുമാണ്. 17ന് ജില്ലാതല
പുനര്‍വിന്യാസ ഉത്തരവുകള്‍ പുറപ്പെടുവിക്കണം. 19നകം അന്തര്‍ജില്ലാ പുനര്‍വിന്യാസത്തിനുളള ലിസ്റ്റും ഓരോ ജില്ലകളിലെയും സംരക്ഷിത അദ്ധ്യാപകരെ പുനര്‍ വിന്യസിക്കാനുളള ഒഴിവും വിവരവും തസ്തിക തിരിച്ച് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രധാന പൊതുനിര്‍ദേശങ്ങള്‍
തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമന്വയ വഴി ഓണ്‍ലൈനായാണ്
നടത്തുന്നത്. യു.ഐ.ഡി/ഇ.ഐ.ഡി ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ സത്യപ്രസ്താവനയും യു.ഐ.ഡി. ഇന്‍വാലിഡ് ആയ വിദ്യാര്‍ത്ഥികളുടെ സത്യപ്രസ്താവനയും സമന്വയില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ആയതിന്റെ ഹാര്‍ഡ് കോപ്പി ഓഫീസില്‍ വാങ്ങിവെക്കണ്ടതില്ല.
സീനിയോറിറ്റി ലിസ്റ്റ് ഹാര്‍ഡ് കോപ്പി വാങ്ങേണ്ടതില്ല.
സമന്വയയില്‍ അപ്ലോഡ് ചെയ്ത ചെയ്ത രേഖകള്‍ വീണ്ടും പ്രിന്റ് ഔട്ട് ആവശ്യപ്പെടേണ്ടതില്ല. അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പഠനത്തിന് സമ്മതമറിയിച്ചുള്ള പ്രത്യേക ഡിക്ലറേഷന്‍ ആവശ്യപ്പെടേണ്ടതില്ല.
പല ഓഫീസര്‍മാരും നിര്‍ദ്ദേശിക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായി പലതരത്തിലുള്ള ലിസ്റ്റുകള്‍ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചട്ടപ്രകാരം തസ്തിക നിര്‍ണ്ണയ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം കുറവ് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സമന്വയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആവശ്യമായ സംവിധാനം ലഭ്യമാക്കുന്നതാണ്. ഇക്കാര്യത്തില്‍ മറ്റ് ലിസ്റ്റുകള്‍ ആവശ്യപ്പെടേണ്ടതില്ല.
സര്‍ക്കാര്‍ വിദ്യാലയത്തില്‍ തസ്തിക നടഷ്ടപ്പെടുന്ന അദ്ധ്യാപകരുടെ വിവരം സ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ 16/08/2022 നകം അറിയിക്കേണ്ടതാണ്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരും അതേ കാറ്റഗറികളില്‍ ഒഴിവു വരുന്ന സ്‌കൂളുകളില്‍ 20/08/2022ന് മുമ്പായി ക്രമീകരിക്കേണ്ടതാണ്.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി