SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂ ഡൽഹി :സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികളിൽ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ (10,+2)എക്സാം 2021, ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡൽഹി പോലീസ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (നോൺ ടെക്നിക്കൽ) ആൻഡ് ഹാവെൽഡർ ( സി ബി ഐ സി & സി ബി എൻ ) എന്നീ പരീക്ഷകളുടെ തീയതികളാണ് പ്രഖ്യാപിച്ചത്.
കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ എക്സാം 2021 ടയർ 2 (ഡിസ്ക്രിപ്റ്റീവ് ) സെപ്റ്റംബർ 18നും , ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡൽഹി പോലീസ് സി.ബി.ഇ. ഒക്ടോബർ 10 മുതൽ 20 വരെയും മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (നോൺ ടെക്നിക്കൽ) ആൻഡ് ഹാവെൽഡർ ( സി ബി ഐ സി & സി ബി എൻ ) പേപ്പർ 2 ഡിസ്ക്രിപ്റ്റീവ് നവംബർ ആറിനും നടക്കും.
മെയ് 24 മുതൽ ജൂൺ ആറ് വരെ നടത്തിയ കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ എക്സാം 2021 ടയർ 1 ഫലം എസ്.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു .
കൂടുതൽ വിവരങ്ങൾക്ക് : www.ssc.nic.in