പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സംവിധാനം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

സ്‌കൂളുകളില്‍ പി.ടി.എ തിരഞ്ഞെടുപ്പ് കാലം: അറിഞ്ഞിരിക്കാം ഈ പ്രധാന നിര്‍ദേശങ്ങള്‍

Aug 6, 2022 at 9:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പി.ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്ന് വരികയാണ്. യോഗം നടത്തുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമം സ്‌കൂളുകള്‍ പാലിക്കുന്നില്ല. അധ്യയന വര്‍ഷം ആരംഭിച്ചത് മുതല്‍ തിരക്കുകളിലാണ് എന്നതിനാലാണ് മിക്ക സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സമയനിഷ്ഠ പാലിക്കാന്‍ കഴിയാത്തത്. തുടര്‍ച്ചയായി മൂന്നു വര്‍ഷത്തിലധികം ഒരേ ആള്‍ പി.ടി.എ പ്രസിഡന്റ് പദവി വഹിക്കരുത് എന്നതുള്‍പ്പടെയുള്ള കര്‍ശന ചട്ടങ്ങള്‍ പി.ടി.എയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. പി.ടി.എകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ അറിഞ്ഞിരിക്കാം….

ജനറല്‍ ബോഡി
1 സ്‌കൂളില്‍ അതാത് അക്കാദമിക വര്‍ഷം പഠനം നടത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ
രക്ഷിതാക്കളും ഇതില്‍ അംഗങ്ങളായിരിക്കും.
2 പി.ടി.എ ജനറല്‍ ബോഡി എല്ലാവര്‍ഷവും മൂന്നു പ്രവാശ്യമെങ്കിലും യോഗം കുടേണ്ടതാ
ണ്. ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍, 11-ാം ക്ലാസിലെ
പ്രവേശനം പൂര്‍ത്തിയായി ഒരു മാസത്തിനുള്ളിലായിരിക്കും ആദ്യ യോഗം. മറ്റെല്ലാ സ്‌കൂളു

\"\"

കളിലും ജൂണ്‍ മാസത്തില്‍ തന്നെ അദ്യ യോഗം നടക്കണം. രണ്ടാമത്തെ യോഗം രണ്ടാം
ടേമിലും മൂന്നാമത്തേത് ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുക
ളില്‍ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പും
മറ്റു സ്‌കൂളുകളില്‍ ഫെബ്രുവരി അവസാന വാരവും നടക്കണം.
3 ഒന്നാമത്തെ ജനറല്‍ ബോഡി യോഗം മുന്‍വര്‍ഷത്തെ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷത
യിലാണ് നടക്കുക. ഗ്രാമ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി/കോര്‍പ്പറഷന്‍ വാര്‍ഡ് മെമ്പര്‍
ചെയര്‍പേഴ്‌സണായ സ്‌കൂള്‍ വികസന സമിതിയില്‍ അംഗീകരിച്ച സ്‌കൂള്‍ വികസന രേഖ
(School Development Plan)ഈ യോഗത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിക്കണം
4 ജനറല്‍ ബോഡിയുടെ ഒന്നാമത്തെ യോഗത്തില്‍ പി.ടി.എയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റിയെ
തെരഞ്ഞെടുക്കേണ്ടതാണ്. ഈ യോഗത്തില്‍ മുന്‍ അക്കാദമിക വര്‍ഷത്തെ മൂന്നാമത്തെ

\"\"


യോഗത്തിന് ശേഷമുള്ള ഓഡിറ്റ് ചെയ്ത വരവു ചെലവുകളും അഗീകരിക്കണം. കൂടാതെ,
നടപ്പു വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ രക്ഷാകര്‍ത്താക്കളില്‍ നിന്നുള്ള രണ്ടംഗ സമിതിയെയും തെരഞ്ഞെടുക്കണം.
5 മൂന്നാമത്തെ യോഗത്തില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും പി.ടി.എ യുടെ അതുവരെ
യുള്ള ഓഡിറ്റ് ചെയ്ത് വരവു ചെലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിക്കണം.
6 പി.ടി.എ യുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാ
യാല്‍ അത് ബന്ധപ്പെട്ട എ.ഇ.ഒ/വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിജീയണല്‍ ഉപഡയറക്ടര്‍
അസിസ്റ്റന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് /നഗരസഭ ചെയര്‍മാന്‍

\"\"


കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച് ചെയ്തു പരിഹരിക്കേണ്ടതാണ്.

എക്‌സിക്യൂട്ടീവ് കമ്മറ്റി
1 പി.ടി.എ ജനറല്‍ ബോഡിയില്‍ നിന്ന് നേരിട്ട് തെരഞ്ഞെടുത്തവരായിരിക്കും എക്‌സിക്യൂ
ട്ടീവ് കമ്മറ്റി. കമ്മിറ്റിയുടെ അംഗസംഖ്യ ഏറ്റവും കുറഞ്ഞത് 15 ഉം കൂടിയത് 21 ഉം ആയിരിക്കും.
ഇതിലെ രക്ഷിതാക്കളുടെ എണ്ണം അധ്യാപകരുടെ എണ്ണത്തേക്കാള്‍ ഒന്ന് കൂടുതലായിരിക്ക
ണം. ഉദാഹരണമായി 15 അംഗ എക്‌സിക്യൂട്ടീവില്‍ 8 രക്ഷിതാക്കളും 7 അദ്ധ്യാപകരും
ഉണ്ടായിരിക്കും. ഏഴോ അതില്‍ കുറവോ അധ്യാപകരുള്ള സ്‌കൂളുകളില്‍ എല്ലാ അധ്യാപ

\"\"


കരും , അവരേക്കാള്‍ ഒന്ന് കൂടുതലുള്ളത്രയും രക്ഷിതാക്കളും ഉള്‍പെട്ടതായിരിക്കും എക്‌സി
ക്യൂട്ടീവ് കമ്മറ്റി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളില്‍ പകുതിയെ
ങ്കിലും സ്ത്രീകളായിരിക്കണം. സ്ത്രീകളുടെ പ്രാതിനിധ്യം പാലിക്കാന്‍ സാധിക്കാത്ത തര
ത്തിലാണ് സ്‌കൂളിലെ അധ്യാപികമാരുടെ എണ്ണമെങ്കില്‍ അവരെ പരമാവധി ഉള്‍പ്പെടുത്തുന്ന
വിധത്തില്‍ ക്രമീകരിച്ചാല്‍ മതി.
2 750 വിദ്യാര്‍ത്ഥികള്‍ വരെ പഠിക്കുന്ന സ്‌കൂളുകളില്‍ 15 പേരും അതിന് മുകളില്‍ വിദ്യാര്‍ത്ഥി
കളുള്ള സ്‌കൂളുകളില്‍ ഓരോ 250 കുട്ടികളോ അതിന്റെ ഭാഗമോ ഉള്ളടത്ത് കൂടുതലായി
രണ്ട് പേര്‍ വീതവും (രക്ഷിതാവ്, അധ്യാപകന്‍/അധ്യാപിക എന്നിവര്‍ ഒന്ന് വീതം) പി.
ടി.എ എക്‌സിക്യൂട്ടീവില്‍ അംഗമായിരിക്കും. പക്ഷെ പരമാവധി അംഗസംഖ്യ 21 പേര്‍ മാത്രമേ

\"\"


പാടുളളു.
3 പി.ടി.എ. എക്‌സിക്യൂട്ടീവിലേക്ക് രക്ഷിതാക്കളെയും അധ്യാപകരെയും തെരഞ്ഞെടുക്കുമ്പോള്‍
സ്‌കൂളിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി
എന്നീ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
4 പി.ടി.എ എക്‌സിക്യൂട്ടീവിന്റെ ഭാഹവാഹികളായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നി
വരെ അധ്യാപക പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് തെര
ഞ്ഞെടുക്കുക. ഈ രണ്ട് സ്ഥാനങ്ങളും രക്ഷിതാക്കള്‍ക്ക് മാത്രമുള്ളതായിരിക്കും. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗമുള്ള ഹൈസ്‌കൂളുകളില്‍ പ്രസി
ഡന്റ് ആ വിഭാഗത്തില്‍ നിന്നാണെങ്കില്‍, വൈസ് പ്രസിഡന്റ് പ്രൈമറി/ഹൈസ്‌ക്കൂള്‍ വിഭാ
ഗത്തിലെ രക്ഷിതാക്കളില്‍ നിന്നായിരിക്കണം. പ്രസിഡന്റ് പ്രൈമറി/ഹൈസ്‌ക്കൂള്‍ വിഭാഗ
ത്തില്‍ നിന്നാണെങ്കില്‍ വൈസ് പ്രസിഡന്റ് ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍

\"\"


സെക്കന്ററി വിഭാഗത്തില്‍ നിന്നായിരിക്കണം. തുടര്‍ച്ചയായി മൂന്നു വര്‍ഷത്തിലധികം ഒരേ ആള്‍ പി.ടി.എ പ്രസിഡന്റ് പദവി വഹിക്കരുത്.
5 ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ പി.ടി.എ
യുടെ എക്‌സ് ഒഫിഷ്യാ സെക്രട്ടറിയും, ഹെഡ്മാസ്റ്റര്‍ എക്‌സ് ഒഫിഷ്യോ ഖജാന്‍ജിയും
ആയിരിക്കും. പ്രൈമറി/ഹൈസ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയും
ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍/സീനിയര്‍ അസിസ്റ്റന്റ് ഖജാന്‍ജിയും ആയിരിക്കും.
6 എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ആദ്യ യോഗം ഒന്നാമത്തെ ജനറല്‍ ബോഡി യോഗ ദിവസം
തന്നെ ചേര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കണം. മാസത്തിലൊരിക്കലെങ്കിലും എക്‌സിക്യൂട്ടീവ് യോഗം ചേരേണ്ടതാണ്.

\"\"

7 എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തൊട്ടടുത്ത
വര്‍ഷത്തെ എക്‌സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെയായിരിക്കും.

Follow us on

Related News