SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അധിക ഫീസ് ഈടക്കുന്ന സ്കൂളുകൾക്ക് എതിരെ നടപടി ആരംഭിച്ചു. പ്ലസ് വൺ അലോട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയതിൽ അധികം ഫീസോ ഫണ്ടോ ഈടാക്കുന്ന സ്കൂൾക്കെതി രെയാണ് നടപടി സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. 👇🏻👇🏻
പ്ലസ് വൺ പ്രവേശനത്തിന് അനധികൃതമായി പണം ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധനകൾ ആരംഭിച്ചത്. അധിക ഫീസ് വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 0471-2320714, 2323197 എന്നീ നമ്പറു കളിൽ വിവരം അറിയിക്കണമെന്ന് 👇🏻👇🏻
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പരാതികൾ jdacdswshscap@gmail.com എന്ന ഇമെയിൽ വിലാസത്തിലും അറിയിക്കാം.