SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാനത്ത് അഫിലിയേഷൻ നടപടികൾ ലഭിക്കാതെ 45 സ്വകാര്യ നഴ്‌സിങ് കോളേജുകൾ . സ്വകാര്യ മേഖലയിലുള്ള 125 കോളേജുകളിൽ 80 കോളേജുകൾക്കാണ് ആരോഗ്യസർവകലാശാലയുടെയും നഴ്‌സിങ് കൗൺസിലിന്റെയും പ്രവേശനാനുമതി ലഭിച്ചത്.
കോളേജുകളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഴ്സിംഗ് കോളേജുകൾക്ക് പ്രവേശനാനുമതി ലഭിക്കുന്നത്. ആരോഗ്യസർവകലാശാല ജനറൽകൗൺസിൽ നിയോഗിക്കുന്ന സൂക്ഷ്മപരിശോധനാസമിതിയും നഴ്‌സിങ് കൗൺസിലും കോളേജിലെ സൗകര്യങ്ങൾ സൂക്ഷ്മമമായി പരിശോധിക്കും .ഇതിൽ വീഴ്ച കണ്ടെത്തിയാൽ കോളേജുകൾ അവ പരിഹരിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കണം .
സ്വാശ്രയ കോളേജുകളിലെ സർക്കാരിന് വിട്ടുനൽകിയ 50 % സീറ്റുകളിൽ എൽ.ബി.എസ്. ഉം 50 % മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മാനേജ്‌മെന്റ് അസോസിയേഷനുകളുമാണ് പ്രവേശനം നൽകുന്നത് . എന്നാൽ നിലവിൽ അനുമതി ലഭിച്ച സ്വാശ്രയ നഴ്സിംഗ് കോളേജുകളുടെ സീറ്റുകൾ സർക്കാർ വെട്ടിക്കുറച്ചു . ഈ സാഹചര്യത്തിൽ പ്രവേശനാനുമതി ലഭിച്ചാൽമാത്രമേ ഓരോ കോളേജിനും മാനേജ്മെന്റ് സീറ്റ് ഉൾപ്പെടെ എത്ര സീറ്റുണ്ടെന്ന് വ്യക്തമാവൂ. നഴ്സിംഗ് പ്രവേശനത്തിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് സമയം നൽകിയത്. അതുകൊണ്ടുതന്നെ ആശങ്കയിലാണ് സ്വാശ്രയ നഴ്സിംഗ് കോളേജുകൾ .