SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസർ നിയമനം.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം (കൊമേഴ്‌സ് അഭിലഷണീയം), സ്റ്റോർ കീപ്പിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് എന്നിവയിൽ സർക്കാർ/ അർധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം കൂടാതെ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രായപരിധി
30 വയസ്സിനു മുകളിൽ
പ്രതിമാസം 33,000 രൂപയാണ് ലഭിക്കുക. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിനു മുമ്പ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം.
ഓൺലൈൻ വഴി അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ ഐഡി:
spdkeralamss@gmail.com കൂടുതൽ വിവരങ്ങൾക്ക്: 0471-2348666 എന്ന ഫോൺ നമ്പറിലോ keralasamakhya@gmail.com, http://www.keralasamakhya.org എന്ന വെബ്സൈറ്റുകളോ സന്ദർശിക്കുക.