പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കരസേനാ എഞ്ചിനീയർ : സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

Aug 3, 2022 at 11:50 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ന്യൂ ഡൽഹി: കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം. 189 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത് . പുരുഷന്മാർക്കു 175 ഉം സ്ത്രീകൾക്കു 14 ഉം ഒഴിവുണ്ട് . അവിവാഹിതരായ ബിടെക്, ബി ഇ ഉദ്യോഗാർത്ഥികൾക്കും ബിടെക്/ ബിഇ. അവസാനവർഷക്കാർക്കും അപേക്ഷിക്കാം.

എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം . പ്രവേശനത്തിന് വേണ്ട ശാരീരിക യോഗ്യത , വൈദ്യ പരിശോധന മാനദണ്ഡങ്ങൾ , വിഭാഗം തിരിച്ചുള്ള ഒഴിവുകൾ തുടങ്ങിയവ വെബ്‌സൈറ്റിൽ ലഭ്യമാണ്. https://www.joinindianarmy.nic.in . പ്രവേശനത്തിന് വേണ്ട പ്രായപരിധി 2023 ഏപ്രിൽ ഒന്നിന് 20 വയസ് പൂർത്തിയാവുകയും 27 വയസ് കവിയാനും പാടില്ല .

പ്രവേശനം ലഭിക്കുന്നവർക്ക് ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം ലഭിക്കും .പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത സർട്ടിഫിക്കറ്റും ലഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും .

‌മരണമടഞ്ഞ സേനാ ഉദ്യോഗസ്‌ഥരുടെ ഭാര്യമാർക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസാണ് .

Follow us on

Related News