പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

Aug 2, 2022 at 4:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

കൊച്ചി: വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. ഫ്രഞ്ച് , ജർമ്മൻ , ജാപ്പനീസ് കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഭാഷകളാണ് ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഭാഷാപഠന വിഭാഗം പഠിക്കാൻ അവസരമൊരുക്കുന്നത്. ഉപരിപഠനത്തിനു ജോലിക്കുമായി വിദേശത്തേക്ക് പോകുന്നവർക്ക് ഭാഷ മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ട്രെയിനിങ് ഓറിയന്റഡ് ആയിട്ടുള്ള ഭാഷാപഠനത്തിന് സർട്ടിഫിക്കറ്റ് കോഴ്സുകളും , ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ് . സർട്ടിഫിക്കറ്റ് കോഴ്സുകൾ ഓൺലൈനായും ഡിപ്ലോമ കോഴ്സുകൾ ഓഫ്‌ലൈനായുമാണ് നടത്തുന്നത് . അപേക്ഷക്കുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടുവാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഡിപ്ലോമ കോഴ്സിന് ഡിഗ്രി ആണ് അടിസ്ഥാനയോഗ്യത .

ഫ്രഞ്ചിന് ഭാഷ പഠനത്തിന് 8,200 രൂപയും ജാപ്പനീസിനു 11,000 രൂപയും ജർമ്മന് 9,200 രൂപയും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിനു 7,100 രൂപയാണ് കോഴ്സ് ഫീസ്. രണ്ടരമസകാലം നീണ്ടുനിൽക്കുന്ന കോഴ്സിൽ ആഴ്ചയിൽ 3 ദിവസം വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ് പഠന സമയം. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഡിപ്ലോമ കോഴ്സുകൾക്കു ഒരു വർഷമാണ് പഠന കാലാവധി.

കൂടുതൽ വിവരങ്ങൾക്ക്: defl@cusat.ac.in
ഫോൺ : 62821 67298.

Follow us on

Related News