പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ക്ലിനിക്കൽ റിസർച്ച് ഫെല്ലോ; അപേക്ഷകൾ ഓഗസ്റ്റ് 10 വരെ

Aug 2, 2022 at 1:01 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ റേഡിയേഷൻ ഓങ്കോളജി ഡിവിഷനിൽ റിസർച്ച് പ്രോജക്ടിൽ താൽക്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിബിടി-ബിആർഎസി ഫണ്ട് ചെയ്യുന്ന ക്ലിനിക്കൽ റിസർച്ച് ഫെല്ലോ തസ്തികയിലേക്കാണ് നിയമനം. അപേക്ഷികർ എംഡി (റേഡിയേഷൻ ഓങ്കോളജി അല്ലെങ്കിൽ ജനറൽ മെഡിസിൻ), റിസർച്ച് മെത്തഡോളജിയിൽ പരിശീലനം എന്നീ യോഗ്യതകൾ ഉള്ളവരായിരിക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ശേഷം ഒരു വർഷത്തേക്കോ പദ്ധതി പൂർത്തിയാകുന്നതുവരെയോ കരാർ നീട്ടിയേക്കും.

\"\"

അപേക്ഷകന് 2022 ജൂലൈ 1ന് 26 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമസം 70,000 രൂപയാണ് വേതനം. അപേക്ഷയിൽ പരസ്യ നമ്പറും തീയതിയും സൂചിപ്പിക്കണം. കൂടാതെ  ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിഗത വിശദാംശങ്ങൾ (പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ, പരിശീലനം, പരിചയം (എന്തെങ്കിലും ഉണ്ടെങ്കിൽ); ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ഷീറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷകന്റെ ഏറ്റവും പുതിയ ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കണം.

\"\"

അപേക്ഷകൾ ഓഗസ്റ്റ് 10 വരെ താഴെ പറയുന്ന വിലാസത്തിൽ അയക്കാം. ഫിനാൻസ് മാനേജർ (പ്രൊജക്ടസ്) പ്രൊജക്റ്റ്‌ സെൽ റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് ക്യാമ്പസ്‌, പോസ്റ്റ്‌ ബോക്സ്‌ നമ്പർ.241, തിരുവനന്തപുരം – 695011

അപേക്ഷയിൽ \”ഡയറക്ടർ, റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം\” എന്ന് രേഖപ്പെടുത്തിയിരിക്കണം. വിശദവിവരങ്ങൾക്ക് https://.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News