തിരുവനന്തപുരം: ജില്ലാ മെഡിക്കൽ കോളജിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം. കരാർ അടിസ്ഥാനത്തിലാണ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്. കെ.എസ്.എസ്.എം ന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം നേരിട്ട് അഭിമുഖം നടത്തിയാണ് നിയമനം. ബി.എ.എസ്.എൽ.പി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എ.വി.റ്റി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
പി.എസ്.സി നിയമപ്രകാരമുള്ള പ്രായപരിധി ബാധകം. ഒരു വർഷതേക്കാണ് കരാർ കാലാവധി. പ്രതിമാസ വേതനം 22,290 രൂപ.
അഭിമുഖം ഓഗസ്റ്റ് മൂന്നിന്. ഉദ്യോഗാർത്ഥികൾ രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രിൻസിപ്പളിന്റെ കാര്യാലയത്തിൽ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 252 8300 എന്ന നമ്പറിൽ ബന്ധപ്പെടുക.