പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

കോളേജ് ക്യാമ്പസുകളിൽ \’കണക്ട് കരിയർ ടു ക്യാമ്പസ്\’: പദ്ധതിക്ക് ഇന്ന് തുടക്കം

Jul 31, 2022 at 8:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw

തിരുവനന്തപുരം: 5വർഷം കൊണ്ട് 40 ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും 20 ലക്ഷം പേർക്ക് തൊഴിലും നൽകാൻ ലക്ഷ്യമിടുന്ന  \’\’കണക്ട് കരിയർ ടു ക്യാമ്പസ്\’\’ പരിപാടിക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്നു രാവിലെ11.30ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ കലാലയങ്ങളിൽ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനും തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നതിനും ഡി.ഡബ്ലൂ.എം.എസ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തുന്നതിനുമായി  ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിൽ അസാപ് കേരളയുടെയും  കേരള നോളജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.👇🏻👇🏻

\"\"


നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഉന്നത വിദ്യാഭാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ  ബിന്ദു അധ്യക്ഷത വഹിക്കും. സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭാസ -പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡിയായ നാഷണൽ കൌൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (എൻ.സി.വി.ഇ .ടി ) യുടെ അസസ്‌മെൻറ് ഏജൻസിയും അവാർഡിങ് ബോഡിയുമായി തിരഞ്ഞെടുക്കപ്പെട്ട ഇരട്ട അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും, കോളേജ് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കായി ഡി.ഡബ്ലു.എം.എസിൽ ഒരുക്കുന്ന ഇന്റേൺഷിപ്പ് പോർട്ടലിന്റെ ഉദ്ഘാടനവും  മന്ത്രി നിർവ്വഹിക്കും.👇🏻

\"\"


തൊഴിൽമേഖലയിലേക്കാവശ്യമായ മാനുഷിക വിഭവത്തിന്റെ ലഭ്യതയും ആവശ്യവും വിതരണവും കൈകാര്യം ചെയ്യുന്ന, തൊഴിൽ അന്വേഷകരെയും, തൊഴിൽ ദാതാക്കളെയും, നൈപുണ്യ വികസന സ്ഥാപനങ്ങളെയും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്ന \’പ്ലാറ്റ്‌ഫോം  ഓഫ്  പ്ലാറ്റ്‌ഫോംസ്\’  ആയി രൂപകൽപന ചെയ്തിരിക്കുന്ന ഡി.ഡബ്ലു.എം.എസ്  കണക്ട്\’  മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
നൈപുണ്യ വികസന ഏജൻസികളുടെ കോഴ്‌സുകൾ സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ നൂതന 👇🏻👇🏻

ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്ന സ്‌കിൽ കാറ്റലോഗിന്റെ  ഉദ്ഘാടനം   വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.
ഡി.ഡബ്ലു.എം.എസ്  പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലന്വേഷകർക്കും ആത്മവിശ്വാസത്തോടെ ഒരു അഭിമുഖത്തിൽ എങ്ങനെ  പങ്കെടുക്കാം, ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യൂ തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനം നൽകി  തൊഴിലന്വേഷകരെ തൊഴിലിലേക്ക് നയിക്കുവാനും സഹായിക്കുന്ന വർക്ക് റെഡിനസ്സ് പരിപാടിയുടെ  ഉദ്ഘാടനവും കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിക്കുന്ന  സി.ഐ. ഐ, ലിൻകഡ് ഇൻ, അവൈൻ, ബ്രിട്ടീഷ് കൗൺസിൽ, ടി – സീക്, വേൾഡ് മലയാളി കൗൺസിൽ എന്നീ ഏജൻസികളുമായുള്ള സഹകരണത്തിന്റെ  പ്രഖ്യാപനവും  ധനകാര്യ  മന്ത്രി  കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. ഇവരുമായുള്ള ധാരണാപത്ര കൈമാറ്റവും ചടങ്ങിൽ നടക്കും.

\"\"

Follow us on

Related News