SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
ന്യൂഡൽഹി: ആയുഷ് എംഡി, എംഎസ് പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഓൾ ഇന്ത്യ ആയുഷ് പിജി എൻട്രൻസ്
ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 18ന് രാത്രി 11.50വരെ ഓൺലൈൻ വഴി
അപേക്ഷ നൽകാം. ഫീസ് അടയ്ക്കാൻ ഓഗസ്റ്റ് 19ന് രാത്രി 11.50 വരെ സമയം ഉണ്ട്. 2700 രൂപയാണ് പരീക്ഷാഫീസ്.
സാമ്പത്തിക പിന്നാക്കക്കാർക്ക് 2450 രൂപ,
പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ
വിഭാഗക്കാർക്ക് 1800 രൂപ
എന്നിങ്ങനെയാണു ഫീസ്.👇🏻👇🏻
ഓഗസ്റ്റ് 22ന് രാത്രി 11.50 വരെ ഓൺലൈൻ
അപേക്ഷയിലെ ചില ഫീൽഡുകളിൽ
തിരുത്തുകൾ വരുത്താം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://aiapget.nta.nic.in,
https://nta.ac.in സന്ദർശിക്കുക. ഒരാൾ ഒന്നിലേറെ അപേക്ഷ അയയ്ക്കരുത്.👇🏻👇🏻
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ആയുർവേദ, ഹോമിയോ, സിദ്ധ,
യൂനാനി ബിരുദവും റജിസ്ട്രേഷനും വേണം. ഇതോടൊപ്പം ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കണം. കൗൺസലിങ് സമയത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.