SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
കാലടി: സംസ്കൃത ഭാഷ സാധാരണക്കാരിൽ എത്തിക്കുന്നതിനുളള ശ്രമങ്ങളാണ് സംസ്കൃത സർവകലാശാലയുടെ ദൗത്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കേന്ദ്ര സംസ്കൃത സർവകലാശാലയുടെ \’അഷ്ടാദശി പദ്ധതി\’യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന \’സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി\’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. വിജ്ഞാന സമ്പദ്‍വ്യവസ്ഥ സൃഷ്ടിക്കുന്നതിനെ സർവകലാശാലകൾ സാമൂഹ്യദൗത്യമായി കാണണം. 👇🏻👇🏻
കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവും നിലനിർത്തുവാനും സംസ്കൃത ഭാഷയെ കൂടുതൽ അറിയുവാനും ‘സംസ്കൃത മാതൃകാവിദ്യാലയങ്ങൾ’ പുതിയ തലമുറയ്ക്ക് സഹായകമാകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.👇🏻
സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ., റോജി. എം. ജോൺ എം. എൽ. എ., പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. ഗോപാലകൃഷ്ണൻ എം. ബി., ഫിനാൻസ് ഓഫീസർ സുനിൽകുമാർ എസ്., ഡോ. ഭവാനി വി. കെ. എന്നിവർ പ്രസംഗിച്ചു.