SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
കണ്ണൂർ: കേരള സർക്കാറിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം ടെക്നോളജിയിൽ \’ക്ലോത്തിംങ് ആൻഡ് ഫാഷൻ ടെക്‌നോളജി\’ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫാഷൻ ഡിസൈനിംഗ് (Fashion Designing), ഗാർമെൻ്റ് മാനുഫാക്ചറിങ് ടെക്നോളജി (Garment Manufacturing Technology), അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി (Apparel Production Technology), പ്രൊഡക്ഷൻ ആൻ്റ് മാർക്കറ്റിംഗ് മാനേജ്മെൻ്റ് (Production and Marketing Management), തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണച്ചിരിക്കുന്നത്. ലോകോത്തര ഡിസൈൻ സോഫ്റ്റുവെയറുകളായ കോറൽ ഡ്രോ (Corel draw) , ഫോട്ടോഷോപ്പ് (Photoshop), റീച്ച് (Reach) , സി എ ഡി (CAD) എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നൽകുന്നു. കമ്പ്യൂട്ടർ ഫാഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, നെയ്ത്ത് പരിശീലനം, ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവയും കോഴ്‌സിന്റെ പ്രത്യേകതയാണ്.എസ്.എസ്.എൽ.സി വിജയിച്ച 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കാലാവധിയുള്ള ഈ കോഴ്‌സ്സുകൾക്ക് കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപയാണ് ഫീസ്. ആഗസ്റ്റ് 12 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി . അപേക്ഷകൾ ഓൺലൈനായും , നേരിട്ടും, തപാൽ മുഖേനയും അയക്കാവുന്നതാണ്.അപേക്ഷ ഫോം http://iihtkannur.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . വിശദ വിവരങ്ങൾക്ക്: 0497-2835390