പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പാലക്കാട് മങ്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസിൽ വിഷപ്പാമ്പ്: വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ കയറി

Jul 25, 2022 at 11:31 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

പാലക്കാട്‌: പാലക്കാട് മങ്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസിൽ വിഷപ്പാമ്പിനെ കണ്ടെത്തി. ക്ലാസിലേക്ക്വി കടന്ന വിദ്യാർത്ഥിനിയുടെ കാലിലൂടെ പാമ്പ് ഇഴഞ്ഞു കയറി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. രാവിലെ സ്കൂളിലെത്തി ക്ലാസ് മുറി തുറന്നതായിരുന്നു നാലാം ക്ലാസുകാരിയായ വിദ്യാർഥിനി. ഈ സമയം ക്ലാസ് മുറിക്കകത്ത് ഉണ്ടായിരുന്ന പാമ്പ് കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.👇🏻👇🏻

\"\"


തുടർന്ന് വിദ്യാർത്ഥിനി അധ്യാപികയെ വിവരം അറിയിച്ചു, കുട്ടിയുടെ ശരീരത്തിൽ പാമ്പുകടി ഏറ്റിട്ടുണ്ടോ എന്ന ആശങ്കയിൽ സ്കൂൾ അധികൃതർ വിദ്യാർഥിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പാമ്പുകടിയേറ്റത്തിന്റെ അടയാളങ്ങൾ ഒന്നും കാണുന്നില്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി, 24 മണിക്കൂർ കുഞ്ഞിനെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.👇🏻👇🏻

\"\"

അതേസമയം സ്കൂൾ പരിസരം കാടുപിടിച്ചു കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറിയിൽ വരെയെത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

\"\"

Follow us on

Related News