SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
കോഴിക്കോട്: സംസ്ഥാനത്ത് ജൂൺ,ജൂലൈ മാസങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് മാതൃകാ പ്രീ പ്രൈമറി സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം ചെറിയകുമ്പളം ഗവ.എൽ പി സ്കുളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.പാചകത്തൊഴിലാളികൾക്കുള്ള ഹോണറേറിയമായി 37 കോടി രൂപയാണ് അനുവദിച്ചത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് 89 കോടി രൂപയും അനുവദിച്ചു. 13766 പാചക തൊഴിലാളികൾക്കും12110 പ്രധാനാദ്ധ്യാപകർക്കും👇🏻👇🏻
അനുവദനീയമായ തുക ബാങ്ക് അക്കൗണ്ട് മുഖേന ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്യുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മന്ത്രി വ്യക്തമാക്കി. മികച്ച രീതിയിൽ തന്നെ സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുപോകുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.