പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

സർക്കാർ മെഡിക്കൽ കോളജിൽ എം.എസ്‌.സി (എം.എൽ.ടി) പ്രവേശനത്തിന് അപേക്ഷിക്കാം

Jul 21, 2022 at 8:55 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) കോഴ്‌സിൽ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് നാളെ (ജൂലൈ 22) മുതൽ ഓഗസ്റ്റ് 12വരെ അപേക്ഷിക്കാം. പ്രൊസ്‌പെക്ടസ്  http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ👇🏻👇🏻

\"\"

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അംഗീകരിച്ച ബി.എസ്‌.സി (എം.എൽ.ടി) കോഴ്‌സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ പാസായവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. സാധാരണ അപേക്ഷകർക്ക് 40 ഉം സർവീസ് ക്വാട്ടയിലുള്ള അപേക്ഷകർക്ക് 49 വയസുമാണ് പ്രായപരിധി.  http://lbscentre.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.👇🏻👇🏻

\"\"

പൊതുവിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഇന്നു (ജൂലൈ 22) മുതൽ ഓഗസ്റ്റ് 12 വരെ അപേക്ഷാഫീസ് അടയ്ക്കാം. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ 0210-03-105-99 എന്ന ഹെഡ് ഓഫ് അക്കൗണ്ടിലാണ് അടയ്‌ക്കേണ്ടത്.
തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതണം. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

\"\"

Follow us on

Related News