editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഒന്നാം സമ്മാനം 20ലക്ഷം: ഡിസംബർ 16മുതൽ സംപ്രേഷണം2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് കിറ്റുകൾ: ആധുനിക സാങ്കേതിക വിദ്യ പകർന്നുനൽകുന്ന പദ്ധതിക്ക് ഡിസംബർ 8ന് തുടക്കമാകുംദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്മദ്രാസ് ഐഐടിക്ക് കീഴിൽ ഓൺലൈൻ ഡിഗ്രി: പത്താം ക്ലാസുകാർക്ക് അവസരംനഴ്‌സിങ്, പരാമെഡിക്കൽ ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷൻ സമർപ്പണവും ഇന്നുമുതൽകാലിക്കറ്റ് എന്‍ഐടിയില്‍ അറ്റന്‍ഡന്റ് : പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരംപോസ്റ്റ് ‌മെട്രിക് സ്കോള‍‍‍ർഷിപ്പ്: അപേക്ഷ നവംബർ 30 വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി: സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രവേശനം 29വരെപരീക്ഷാഫലങ്ങൾ, സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ ക്ലാസ്: Calicut University Newsവിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പ്രവേശന തീയതി നീട്ടി: Kannur University News

എംജി സർവകലാശാലയിൽ പുതിയ പിജി കോഴ്‌സുകൾ: മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗം

Published on : July 21 - 2022 | 7:35 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
 
കോട്ടയം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാലയിൽ പുതിയ അക്കാദമിക പ്രോഗ്രാമുകൾ ആരംഭിക്കുന്നു. എം.എസ്.സി നാനോ ഫിസിക്‌സ്, എം.എസ്.സി. നാനോ കെമിസ്ട്രി, എം.ടെക്ക് എനർജി സയൻസ് ആന്റ് ടെക്‌നോളജി, എം.ടെക്ക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി എന്നീ പ്രോഗ്രാമുകളിൽ രണ്ട് വർഷ കോഴ്‌സ് (നാല് സെമസ്റ്ററുകൾ) ആണ് ആരംഭിക്കുന്നത്.👇🏻👇🏻

 ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വ്യവസായ ഗ്രൂപ്പുകളും വിവിധ സർവ്വകലാശാലകളുമായി സംയോജിച്ചുള്ള വിവിധ പ്രോഗ്രാമുകളും ഈ കോഴ്‌സിന്റെ ഭാഗമായി നടത്തുന്നു.  ഒരു വർഷത്തേക്കുള്ള ഫെല്ലോഷിപ്പോടു കൂടി അന്താരാഷ്ട്രാ പ്രോജക്ടിന് വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. സർവകലാശാലയിലെ പ്ലേസ്‌മെന്റ് സെൽ മുഖേന ഇന്ത്യയിലും വിദേശത്തും അവസരങ്ങൾ ലഭ്യമാക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് 8281082083, ‘http://materials@mgu.ac.in‘ സന്ദർശിക്കുക. 👇🏻👇🏻

സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ജിയോളജിയിൽ പുതുതായി ആരംഭിച്ച എം.എസ്.സി. അപ്ലൈഡ് ജിയോളജി പ്രോഗ്രാം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.  പ്രൊ വൈസ് ചാൻസലർ പ്രോഫ. സി.റ്റി. അരവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് മേധാവി ഡോ. കെ.ആർ. ബൈജു, കോഴ്‌സ് കോർഡിനേറ്റർ ഡോ. കെ.എൻ. കൃഷ്ണകുമാർ, മുഖ്യാതിഥി ഡോ. സുനിൽ പി.എസ്. (കുസാറ്റ്), എ.സി.ഇ.എസ്.എസ്.ഡി ഡയറക്ടർ ഡോ. എ.പി. തോമസ് എന്നിവർ പ്രസംഗിച്ചു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീയോളജിസ്റ്റുകൾ ഓൺലൈനായി വിദ്യാർത്ഥികളോട് സംവദിച്ചു.👇🏻👇🏻


പുതിയ കോഴ്‌സ് സർവ്വകലാശാലയുടെ ചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ലാകുമെന്നും, സമകാലിക പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച പഠനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുവാൻ ഈ കോഴ്‌സിന് സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വൈസ് ചാൻസലർ വ്യക്തമാക്കി.  അന്താരാഷ്ട്രാ സർവ്വകലാശാലകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ഈ കോഴ്‌സ് ഉന്നത വിദ്യാഭ്യാസ രംഗത്തിന് മാറ്റ് കൂട്ടുമെന്ന് പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ പറഞ്ഞു.

0 Comments

Related News