SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് (11)ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിൽസയ്ക്കിടെയാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് സിദ്ധാർഥ് പനിബാധിച്ച് കേശവപുരത്തെ ആശുപത്രിയിൽ ചികിത്സ തേടിയയത്. പനി കൂടിയതിനെ തുടർന്ന് പിന്നീട് എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാലു ദിവസമായി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.👇🏻👇🏻
ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്–ശുഭ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരത്ത് അടുത്തിടെ പത്താം ക്ലാസ് വിദ്യാർഥിനി അശ്വതി ഉൾപ്പെടെ രണ്ട് പേര്‍ ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു.