SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: ഈ വർഷത്തെ ഐസിഎസ്ഇ
പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് (ജൂലൈ17) പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 5നാണ് ഫലം പ്രഖ്യാപിക്കുക. ഐസിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.cisce.org യിൽ വൈകിട്ട് 5മുതൽ ഫലം ലഭ്യമായി തുടങ്ങും. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ കൂടി ഐസിഎസ്ഇ പുറത്തുവിട്ടിട്ടുണ്ട്. ഫൈനൽ
സ്കോറിൽ ആദ്യ രണ്ടുസെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് നൽകിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.👇🏻👇🏻
ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ
എഴുതാത്ത വിദ്യാർത്ഥികൾ
ആബ്സന്റായി കണക്കാക്കി അവരുടെ ഫലം ഫലം പ്രസിദ്ധീകരിക്കില്ല എന്നും അറിയിപ്പുണ്ട്. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് വരുമെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലം എന്ന് വരും എന്ന് അറിയിച്ചിട്ടില്ല. സിബിഎസ്ഇ പരീക്ഷാഫലങ്ങൾ ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്. എന്നാൽ സിബിഎസ്ഇ ഫലം ഉടൻ വരുമെന്ന സൂചനകൾ വരുന്നുണ്ട്. ജൂലൈ അവസാനമാണ് പരീക്ഷാഫലം പ്രഖ്യാപിക്കുകയെന്ന് വാർത്തകൾ ഉണ്ടെങ്കിലും ഇതിന് മുൻപായി ഫലം പുറത്തു വരുമെന്ന് സൂചനയുണ്ട്.👇🏻👇🏻