SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
വയനാട്: കനത്ത മഴ തുടരുന്നതിനാൽ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (15.7.2022) വയനാട് ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ആയിരിക്കും. മോഡൽ റെസിഡൻസ് സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.
അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.