SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
ന്യൂഡൽഹി: ഈ വർഷത്തെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2022ഒന്നാം സെഷൻ ഫലം പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ
https://jeemain.nta.nic.in/ എന്ന
വെബ്സൈറ്റിലൂടെ ഇപ്പോൾ ഫലം പരിശോധിക്കാം. ഈ വർഷം 14 വിദ്യാർഥികൾ 100 പേർസന്റൈൽ നേടി. ഇവരിൽ 13പേരും ആൺകുട്ടികളാണ്. 99.993 പെർസന്റൈൽ സ്കോറുമായി തോമസ് ബിജു ചീരംവേലിൽ ആണ് കേരളത്തിൽ ഒന്നാമത് എത്തിയത്. ജെഇഇ മെയിൻ 2022 സെഷൻ 2നുള്ള രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്. സെഷൻ 2 പരീക്ഷ ജൂലൈ 21മുതൽ 30 വരെയാണ് നടക്കുന്നത്.