യുജിസി നെറ്റ് നാളെ മുതൽ: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം

Jul 8, 2022 at 10:51 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

ന്യൂഡൽഹി: യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌ (നെറ്റ് ) നാളെ മുതൽ (ജൂലൈ 9) ആരംഭിക്കും. ജൂലൈ 9,11,12 തീയതികളിലും ഓഗസ്റ്റ് 12,13,14 തീയതികളിലുമായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ജൂലൈയിൽ നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://ugcnet.nta.nic.in വഴി അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം.

\"\"

യുജിസി നെറ്റ് അഡ്മിറ്റ് കാർഡിനൊപ്പം A4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്ത സെൽഫ് ഡിക്ലറേഷനും (അണ്ടർടേക്കിംഗ്) പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്. ഡിസംബറിലും ജൂണിലുമായി രണ്ടു ഘട്ടങ്ങളായി നടത്തേണ്ട പരീക്ഷയാണ് ഇപ്പോൾ ഒരുമിച്ചു നടത്തുന്നത്. രാവിലെ 9 മണി മുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറു വരെയുമായി രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ.

\"\"

Follow us on

Related News