SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം റിക്രൂട്ട്‌മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികൾ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കൽ \’ഓപ്പറേഷൻ ശുഭയാത്ര\’യുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരാതികളയക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനുമുള്ള സംവിധാനം ഏർപ്പെടുത്തും. പോലീസ് വകുപ്പ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ്, നോർക്കാ റൂട്ട്സ് എന്നിവർ ചേർന്ന് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും. പരാതികൾ നൽകാനും മറ്റുമായി പ്രത്യേക ഇ-മെയിൽ വിലാസവും ബന്ധപ്പെടേണ്ട നമ്പരും നൽകും. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ, കുടിയേറ്റ നിയമങ്ങൾ, തൊഴിൽപരമായ കാര്യങ്ങൾ, യാത്രാ അറിയിപ്പുകൾ എന്നിവ സംബന്ധിച്ച് ബോധവൽക്കരണവും നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി, നോർക്കാ റൂട്ട്സ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് അധികൃതർ തുടങ്ങിയവർ സംസാരിച്ചു.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം