JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തൃശ്ശൂർ: ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലുള്ള ഒഴിവിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനം നടത്തുന്നു. ഓൺലൈനായി ജൂലൈ 30 വരെ അപേക്ഷിക്കാം. ജൂൺ 29നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ കാറ്റഗറി നമ്പര്‍ 09/2022 ആണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയുടേത്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലുള്ള ബി.ടെക്./തത്തുല്യം.
പ്രായപരിധി: 25 മുതൽ 36 വരെ. 1.01.1997-നും 2.01.1986-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ്.
ശമ്പളം: 55,200-1,15,300 രൂപ
പരീക്ഷാഫീസ്: 750 രൂപ. എസ്.സി/എസ്.ടിക്ക് 500 രൂപ. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌പോര്‍ട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. അടച്ച ഫീസ് മടക്കിനല്‍കില്ല.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https://kdrb.kerala.gov.in
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം