JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: വിവിധ വിഭാഗങ്ങളിലായുള്ള 2200 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നവോദയ വിദ്യാലയ സമിതി. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 22. പ്രിൻസിപ്പൽ- 78, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ- 691, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ- 819, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (തേഡ് ലാംഗ്വേജ്)- 343, മിസലേനിയസ് കാറ്റഗറി ടീച്ചർ- 269 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലായുള്ള 584 ഒഴിവുകളിലേക്കു സ്പെഷൽ റിക്രൂട്ട്മെന്റാണ് നടത്തുന്നത്. ഇതിന് വ്യത്യസ്ത വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://navodaya.gov.in

- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
- മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ
- സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍
- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല