പ്രധാന വാർത്തകൾ
വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സ് പ്രവേശനം: അവസാന തീയതി ജൂലൈ 10

Jul 6, 2022 at 10:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ടിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ 18 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവർക്ക് പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാം. സർക്കാരിന്റെ സാമുദായിക സംവരണ തത്വം പാലിച്ചാണ് പാലക്കാട് സെന്റർ ഒഴികെ കേരളത്തിലെ 12 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം. പാലക്കാട് സെന്റർ എസ്.എസി/എസ്.ടി വിദ്യാർഥികൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് സ്റ്റെപ്പെന്റോടെ സൗജന്യമായി പഠിക്കാം. മറ്റ് വിദ്യാർഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

\"\"

കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വൻകിട വ്യവസായ ശാലകൾ, സർക്കാർ ആശുപ്രതി, കേരള സർക്കാരിന്റേയും കേന്ദ്രസർക്കാരിന്റേയും സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ലഭിക്കും. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ക്യാനിംങ്ങ് ആന്റ് ഫുഡ് പ്രിസർവേഷൻ തുടങ്ങിയ ഹോട്ടൽ മാനേജ്‌മെന്റിന്റെ വിവിധ ട്രേഡുകളിലാണ് വിദഗ്ദ പരിശീലനം നൽകുന്നത്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് 100 രൂപയ്ക്ക് വാങ്ങാം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയാണ് അപേക്ഷാഫീസ്.

\"\"

https://fcikerala.org യിൽ നിന്ന് അപേക്ഷഫോം ഡൗൺലോഡ് ചെയ്യാം. പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അതത് സ്ഥലത്തെ എസ്.ബി.ഐ ശാഖയിൽ മാറാവുന്ന 100, 50 രൂപയ്ക്കുള്ള ഡ്രാഫ്റ്റ് എടുക്കണം. പൂരിപ്പിച്ച അപേക്ഷകൾ നിർദ്ധിഷ്ട രേഖകൾ സഹിതം താത്പര്യമുള്ള സെന്ററിൽ നൽകാം. ഒരു അപേക്ഷാഫോം ഉപയോഗിച്ച് മുൻഗണന ക്രമത്തിൽ ആറ് കോഴ്‌സുകൾക്ക് വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: 0471 2310441

\"\"

Follow us on

Related News