JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ടിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ 18 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവർക്ക് പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാം. സർക്കാരിന്റെ സാമുദായിക സംവരണ തത്വം പാലിച്ചാണ് പാലക്കാട് സെന്റർ ഒഴികെ കേരളത്തിലെ 12 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം. പാലക്കാട് സെന്റർ എസ്.എസി/എസ്.ടി വിദ്യാർഥികൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് സ്റ്റെപ്പെന്റോടെ സൗജന്യമായി പഠിക്കാം. മറ്റ് വിദ്യാർഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വൻകിട വ്യവസായ ശാലകൾ, സർക്കാർ ആശുപ്രതി, കേരള സർക്കാരിന്റേയും കേന്ദ്രസർക്കാരിന്റേയും സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ലഭിക്കും. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ക്യാനിംങ്ങ് ആന്റ് ഫുഡ് പ്രിസർവേഷൻ തുടങ്ങിയ ഹോട്ടൽ മാനേജ്‌മെന്റിന്റെ വിവിധ ട്രേഡുകളിലാണ് വിദഗ്ദ പരിശീലനം നൽകുന്നത്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് 100 രൂപയ്ക്ക് വാങ്ങാം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയാണ് അപേക്ഷാഫീസ്.
https://fcikerala.org യിൽ നിന്ന് അപേക്ഷഫോം ഡൗൺലോഡ് ചെയ്യാം. പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അതത് സ്ഥലത്തെ എസ്.ബി.ഐ ശാഖയിൽ മാറാവുന്ന 100, 50 രൂപയ്ക്കുള്ള ഡ്രാഫ്റ്റ് എടുക്കണം. പൂരിപ്പിച്ച അപേക്ഷകൾ നിർദ്ധിഷ്ട രേഖകൾ സഹിതം താത്പര്യമുള്ള സെന്ററിൽ നൽകാം. ഒരു അപേക്ഷാഫോം ഉപയോഗിച്ച് മുൻഗണന ക്രമത്തിൽ ആറ് കോഴ്‌സുകൾക്ക് വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: 0471 2310441
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ