JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) സയന്റിസ്റ്റ്, എൻജിനീയർ തസ്തികകളിലായുള്ള 630 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്കുമാണ് അവസരം. ഡി.ആർ.ഡി.ഒ- 579, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.എസ്.ടി)- 8, ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (എ.ഡി.എ)- 43 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായപരിധി: ഡി.ആർ.ഡി.ഒ- 28, ഡി.എസ്.ടി- 35, എ.ഡി.എ- 30 (അർഹരായവർക്ക് നിയമപ്രകാരമായ ഇളവുണ്ട്).
യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള മാസ്റ്റേഴ്സ് ബിരുദവും ഗേറ്റ് സ്കോറും ഉണ്ടാകണം.
ഒഴിവുകൾ
സയൻസ് വിഭാഗം: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മെറ്റീരിയൽ സയൻസ്, അറ്റ്മോസ്ഫിയറിക് സയൻസ്, മൈക്രോബയോളജി, ബയോ കെമിസ്ട്രി.
എൻജിനീയറിങ് വിഭാഗം: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്/മെറ്റലർജിക്കൽ, കെമിക്കൽ എൻജിനീയറിങ്, ഏറോനോട്ടിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, നേവൽ ആർക്കിടെക്ചർ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം, ഗേറ്റ് സ്കോർ എന്നിവയെ അടിസ്ഥാനമാക്കി. ഒക്ടോബർ 22നായിരിക്കും പരീക്ഷ.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക്: https://rac.gov.in, https://drdo.gov.in, https://ada.gov.in, https://dst.gov.in
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ