പ്രധാന വാർത്തകൾ
ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്

വിവിധ തസ്തികകളിലായി 630 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ഡിആർഡിഒ

Jul 5, 2022 at 10:14 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

ന്യൂഡൽഹി: ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) സയന്റിസ്റ്റ്, എൻജിനീയർ തസ്തികകളിലായുള്ള 630 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും സ​യ​ൻ​സ് വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്കുമാണ് അവസരം. ഡി.​ആ​ർ.​ഡി.​ഒ- 579, ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഡി.​എ​സ്.​ടി)​- 8, ഏ​റോ​നോ​ട്ടി​ക്ക​ൽ ഡെ​വ​ല​പ്മെ​ന്റ് ഏ​ജ​ൻ​സി​ (എ.​ഡി.​എ)- 43 എ​ന്നി​ങ്ങ​നെയാണ് ഒഴിവുകൾ.

പ്രായപരിധി: ഡി.​ആ​ർ.​ഡി.​ഒ- 28, ഡി.​എ​സ്.​ടി- 35, എ.​ഡി.​എ- 30 (അർഹരായവർക്ക് നിയമപ്രകാരമായ ഇളവുണ്ട്).

യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള മാസ്റ്റേഴ്സ് ബിരുദവും ഗേറ്റ് സ്കോറും ഉണ്ടാകണം.

\"\"

ഒഴിവുകൾ

സ​യ​ൻ​സ് വി​ഭാ​ഗം: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, അ​റ്റ്മോ​സ്ഫി​യ​റി​ക് സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി.

എ​ൻ​ജി​നീ​യ​റി​ങ് വി​ഭാഗം: ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്/​മെ​റ്റ​ല​ർ​ജി​ക്ക​ൽ, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഏ​റോ​നോ​ട്ടി​ക്ക​ൽ, സി​വി​ൽ, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്.

തിരഞ്ഞെടുപ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, ഗേറ്റ് സ്കോ​ർ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാക്കി. ഒക്ടോബർ 22നായിരിക്കും പരീക്ഷ.

അപേക്ഷാ ഫീസ്: 100 രൂപ. വ​നി​ത​ക​ൾ​, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ക്കാർക്ക് ഫീ​സി​ല്ല.

കൂടുതൽ വിവരങ്ങൾക്ക്: https://rac.gov.in, https://drdo.gov.in, https://ada.gov.in, https://dst.gov.in

\"\"

Follow us on

Related News