JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരംഭിച്ച പുതിയ അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രെറികൾ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികൾ ആധുനികവത്കരിക്കാനായി സർക്കാർ നടപടി ആരംഭിച്ചിരുന്നു. 👇🏻👇🏻
എന്നാൽ പൊതുവിദ്യാലയങ്ങൾ ഉൾപ്പടെ എവിടെയും ലൈബ്രെറിയന്മാർ ഇല്ല എന്ന പരാതിയാണ് ഉയരുന്നത്. സ്കൂൾ അദ്ധ്യാപകനോ ഏതെങ്കിലും വിദ്യാർത്ഥിക്കോ ആണ് ലൈബ്രെറി ചുമതല. അതുകൊണ്ട് കുട്ടികൾക്ക് അവശ്യനുസരണം ലൈബ്രറികളിൽ ചെന്ന് പുസ്തകം എടുക്കാൻ കഴിയുന്നില്ല. പല സ്കൂളിലെ ലൈബ്രറികളിലും പഴക്കമുള്ള അച്ചടി നിർത്തിയ വിലപ്പെട്ട പുസ്തകങ്ങൾ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഇതെല്ലാം ആധുനിക രീതിയിലുള്ള ക്ലാസ്സിഫിക്കേഷനോ, സംരക്ഷണമോ ചെയ്യാൻ യോഗ്യതയുള്ള ലൈബ്രറിയന്റെ അഭാവം മൂലം നശിക്കുന്നതായും പരാതിയുണ്ട്.
സ്കൂൾ അഡ്മിഷൻ സമയത്ത് ഓരോ രക്ഷിതാവും വിദ്യാർത്ഥികൾക്കുവേണ്ടി ലൈബ്രറി ഫീസ് അടയ്ക്കുന്നുണ്ട്. 👇🏻👇🏻
ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സും, ബിരുദ്ധവും, ബിരുദാനന്ദ ബിരുദ്ധവും കഴിഞ്ഞ പതിനായിരകണാക്കിന് ഉദ്യോഗാർഥികൾ തൊഴിൽ രഹിതരായുണ്ട്. ഇവരുടെ സേവനം വിനിയിയോഗിക്കണം എന്നാണ് ആവശ്യം. ഹയർസെക്കന്ററി സ്കൂളുകളിൽ ലൈബ്രറികൾ സജ്ജീകരിക്കണമെന്നും വിദഗ്ദ പരിശീലനം ലഭിച്ച ലൈബ്രറിയനെ നിയമിക്കണമെന്നും ബാലവകാശ കമ്മിഷന്റെ ഉത്തരവും നിലനിൽക്കുന്നുണ്ട്.👇🏻👇🏻
ഹയർസെക്കന്ററി സ്കൂളുകളിൽ ലൈബ്രറിയൻ തസ്തിക സൃഷ്ടിക്കുന്നതിനു 2015ൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ വർഷം പ്ലസ് വൺ അഡ്മിഷൻ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ലൈബ്രറികൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം.
ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ജോലി ചെയ്യേണ്ട സ്കൂൾ ലൈബ്രറികളിൽ ആ വിഷയവുമായി ബന്ധമില്ലാത്ത അധ്യാപകർക്ക് ചുമതല നൽകി വരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
- ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം: ആശങ്ക അകറ്റുമെന്ന് മന്ത്രി വി.ശിവൻകുട്ടി
- ഹയർ സെക്കന്ററി തസ്തിക നിർണ്ണയം അനിവാര്യമെന്ന് മന്ത്രി വി.ശിവൻകുട്ടി
- എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ
- വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നു
- സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്