JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: പരീക്ഷാ പരിഷ്കരണ കമ്മിഷൻ സർക്കാരിന് ഇന്നലെ സമർപ്പിച്ച റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കിയാൽ ഉന്നതവിദ്യാഭ്യാസത്ത് ഉണ്ടാവുക സമഗ്ര മാറ്റം.
അടുത്ത അധ്യയനവർഷം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കരണം ലക്ഷ്യമിട്ട് സമർപ്പിച്ച റിപ്പോർട്ടിൽ അമ്പതോളം നിർദേശങ്ങളാണ് ഉള്ളത്. പ്രഫ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ ഇവയാണ്.👇🏻👇🏻
🌐യു.ജി., പി.ജി. പ്രവേശനത്തിനുള്ള
നടപടികൾ ജൂൺ, ജൂലായ് മാസത്തിൽ
പൂർത്തിയാക്കണം.👇🏻👇🏻
🌐മോഡറേഷൻ നൽകുന്നതും ഗ്രേസ്
മാർക്കിന്റെ ഇരട്ട ആനുകൂല്യവും
ഒഴിവാക്കണം.
🌐പരീക്ഷാഫലങ്ങൾ പരീക്ഷയുടെ
അവസാന തീയതി മുതൽ 30
ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കണം.
🌐ഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം
അച്ചടിച്ച പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
നൽകണം. 30 ദിവസത്തിനുള്ളിൽ ബിരുദ
സർട്ടിഫിക്കറ്റുകൾ നൽകണം.
🌐റെഗുലർ പഠനമെങ്കിൽ സർട്ടിഫിക്കറ്റിൽ
കോളേജിന്റെ പേരും ചേർക്കണം.
🌐പുനർമൂല്യനിർണയത്തിനായി ഓൺ
സ്ക്രീൻ മൂല്യനിർണയം നടപ്പാക്കണം.
🌐ഇന്റേണൽ പരീക്ഷ അതത്
കോളേജുകളിൽ നടത്തണം.👇🏻👇🏻
🌐ഇന്റേണൽ അസസ്മെന്റിന്റെ ഫലം
അവസാന സെമസ്റ്റർ പരീക്ഷ
ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും
പ്രസിദ്ധീകരിക്കണം.
🌐ടേം-എൻഡ് എക്സ്റ്റേണൽ പരീക്ഷകളുടെ
മൂല്യനിർണയം അതത് കോളേജുകളിൽ
നടത്തണം.
🌐സെമസ്റ്റർ
എഴുത്തുപരീക്ഷകളിലും വിദ്യാർഥികൾക്ക്
പരമാവധി 15 മിനിറ്റ് കൂൾ ഓഫ് സമയം
നൽകണം.
🌐എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും
കൗൺസലിങ് സെന്റർ ഉണ്ടാകണം.
🌐ക്ലാസ് ഹാജരിന് വെയിറ്റേജ് നൽകുന്ന
രീതി അവസാനിപ്പിക്കണം.👇🏻👇🏻
🌐90 ദിവസത്തിനുള്ളിൽ പിഎച്ച്.ഡി.
തീസിസ് മൂല്യനിർണയം പൂർത്തിയാക്കണം.
അധ്യാപക പരിശീലനത്തിന് എല്ലാ സർവകലാശാലകളും ഒരു പാഠ്യപദ്ധതി
വികസനകേന്ദ്രം സ്ഥാപിക്കണം.
സർവകലാശാലകൾ ഏകീകൃത ഗ്രേഡിങ്
പാറ്റേൺ പിന്തുടരണം.
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
- ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു