പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

എസ്എസ്എൽസി \’സേ\’ പരീക്ഷ: അപേക്ഷാ സമയം ഇന്ന് അവസാനിക്കും

Jun 29, 2022 at 10:05 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്കായുള്ള\’സേവ് എ ഇയർ\’ (SAY) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ജൂലൈ 11മുതൽ 18വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയ സ്കൂളിൽ ഇന്ന് (ജൂൺ 29)അപേക്ഷ സമർപ്പിക്കണം.👇🏻👇🏻

അപേക്ഷാ ഫോറം
അപേക്ഷാഫോറം പരീക്ഷാഭവന്റെ https://sslcexam.kerala.gov.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പരീക്ഷ എഴുതി ലഭിച്ചിട്ടുള്ള ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടർ പ്രിന്റൗട്ടും 2022 മാർച്ചിൽ പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രഥമാദ്ധ്യാപകന് സമർപ്പിക്കേണ്ടതാണ്.👇🏻👇🏻

\"\"


രാവിലെ 10മുതൽ 12.45വരെയും
ഉച്ചയ്ക്കുശേഷം 1.45 മുതൽ 3.30വരെയുമാണ് സമയം. പരമാവധി 3 പേപ്പറുകൾക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട
പരീക്ഷാ കേന്ദ്രങ്ങളിലാണ് “സേ\” പരീക്ഷ നടക്കുക.👇🏻👇🏻

\"\"

പരീക്ഷ ടൈം ടേബിൾ താഴെ

പരീക്ഷയിൽ പരമാവധി മൂന്ന് പേപ്പറുകൾക്കു ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഹാജരാകുവാൻ സാധിക്കാതെ വന്ന റഗുലർ വിദ്യാർത്ഥികൾക്കും സേ പരീക്ഷ എഴുതാവുന്നതാണ്. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ്
പരീക്ഷ നടത്തുന്നത്. വിദ്യാർത്ഥി പരീക്ഷ എഴുതിയ സെന്ററിൽ അപേക്ഷ നൽകണം.
SGC വിഭാഗത്തിന് ഐ.റ്റി പരീക്ഷയിൽ
തിയറിയും, പ്രാക്ടിക്കലും
ചേർത്തായിരിക്കും സേ പരീക്ഷ നടത്തുന്നത്. ഇവർക്ക് ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു പരീക്ഷാ സെന്റർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.👇🏻👇🏻

\"\"

ഇത് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം അറിയിക്കുന്നതാണ്. 2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടർ പ്രിന്റൗട്ട് ഉപയോഗിച്ച് സേ പരീക്ഷയ്ക്ക് അപേക്ഷ നൽകാവുന്നതാണ്.
ഗൾഫ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ന്യൂ ഇൻഡ്യൻ മോഡൽ സ്കൂൾ,ദുബായ് പരീക്ഷാ കേന്ദ്രം ആയിരിക്കും.👇🏻👇🏻

\"\"


\”സേ പരീക്ഷയ്ക്ക് പുനർ മൂല്യനിർണ്ണയം അനുവദിക്കുന്നതല്ല. മാർച്ചിൽ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാർത്ഥിത്വം ക്യാൻസൽ ചെയ്തവർക്ക് \”സേ പരീക്ഷയ്ക്ക് അപേക്ഷിക്കുവാൻ അർഹതയില്ല.👇🏻👇🏻

\"\"


കൂടാതെ 2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ കോവിഡ്, അപകടം, ഗുരുതരമായ രോഗം, പിതാവ്/ മാതാവ്/സഹോദരങ്ങൾ എന്നിവരുടെ മരണം എന്നീ കാരണങ്ങളാൽ പരീക്ഷ എഴുതുവാനോ പൂർത്തിയാക്കുവാനോ കഴിയാത്തവരുണ്ടെങ്കിൽ ഇവർക്ക് മൂന്നിൽ കൂടുതൽ പേപ്പറുകൾ പരീക്ഷ എഴുതുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി വില്ലേജ് ഓഫീസർ – സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിലെ ചീഫ്
സൂപ്രണ്ട് രേഖകൾ പരിശോധിച്ച് പരീക്ഷാർത്ഥിയെ മൂന്നിൽ കൂടുതൽ പേപ്പറു
കൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യിക്കേണ്ടതാണ്. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിലെ ചീഫ്
സൂപ്രണ്ട് രേഖകൾ പരിശോധിച്ച് പരീക്ഷാർത്ഥിയെ മൂന്നിൽ കൂടുതൽ പേപ്പറു
കൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യിക്കേണ്ടതാണ്. \”സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100/-രൂപ നിരക്കിൽ ഫീസ് ഈടാക്കുന്നതാണ്. ‘സേ പരീക്ഷയ്ക്ക് അപേക്ഷിച്ചവരിലാരെങ്കിലും പുനർമൂല്യനിർണ്ണയത്തിൽ
ഉപരിപഠനത്തിന് അർഹത നേടിയതായിക്കണ്ടാൽ പ്രസ്തുത വിദ്യാർത്ഥികളുടെ സേ പരീക്ഷാഫലം പരിഗണിക്കുന്നതല്ല. IED വിദ്യാർത്ഥികൾക്ക് 2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ലഭിച്ചആനുകൂല്യം സേ പരീക്ഷയ്ക്കും ലഭിക്കുന്നതാണ്.

ഇതിനായി ഡി.ജി.ഇ-യിൽ
നിന്നും ലഭിച്ച ഉത്തരവിന്റെ പകർപ്പ് കൂടി അപേക്ഷയോടൊപ്പം പരീക്ഷാകേന്ദ്രത്തിൽ
സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫീസ്
വിദ്യാർത്ഥികൾ 2022 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ
പരീക്ഷാകേന്ദ്രത്തിലെ പ്രഥമാദ്ധ്യാപകന് പരീക്ഷാഫീസ് അപേക്ഷയോടൊപ്പം പണമായി നൽകേണ്ടതാണ്.

ഹാൾടിക്കറ്റ് വിതരണം

പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാർ ഹാൾ ടിക്കറ്റുകൾ പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ജൂലൈ 8-ാം തീയതിയ്ക്ക്
മുൻപ് പരീക്ഷാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതാണ്.
സർട്ടിഫിക്കറ്റ്
പരീക്ഷാർത്ഥികൾക്ക് മാതൃ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകർ മുഖേനയാണ് സേ പരീക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഫലം പ്രസിദ്ധപ്പെടുത്തി മൂന്നുമാസത്തിനകം പരീക്ഷാർത്ഥികൾ പരീക്ഷാ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നില്ലെങ്കിൽ
ആയത് പരീക്ഷാഭവൻ സെക്രട്ടറിയുടെ പേർക്ക് തിരികെ രജിസ്റ്റേഡായി
അയയ്ക്കേണ്ടതാണ്.

Follow us on

Related News