JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 4മുതൽ. ജൂലൈ ഒന്നുമുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് 4ലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷ നാളെ (ജൂൺ 30ന്) പൂർത്തിയാക്കും.👇🏻👇🏻

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും. എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള മറ്റു പരീക്ഷകൾ വൈകി നടന്നതിനാൽ ഈ വർഷം പ്ലസ് വൺ പരീക്ഷകൾ ഏറെ വൈകിയാണ്വൈ ആരംഭിച്ചത്.
ജൂണ്‍13മുതൽ ആരംഭിച്ച പ്ലസ് വൺ വാർഷിക പരീക്ഷ 30നാണ് അവസാനിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ വാർഷിക പരീക്ഷയ്ക്ക് ശേഷമുള്ള അവധി ലഭിച്ചിട്ടില്ല. പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണ്ണയം ഉടൻ ആരംഭിച്ചു വേഗത്തിൽ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

- കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെ
- ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ
- വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെ
- കലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്
- ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക് അവസരം