പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കരുത്; കര്‍ശന നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Jun 29, 2022 at 5:45 pm

Follow us on

JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lune2RBXCINHFZSDycrGA1

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഫോണ്‍ നമ്പറുകളും വിലാസമുള്‍പ്പടെയുള്ള വിവരങ്ങളും സ്‌കൂളുകളില്‍ നിന്ന് പുറത്ത് പോകുന്നതിനെതിരെ കര്‍ശന വിലക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഫോണ്‍ നമ്പറും വിലാസവും സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പക്കലെത്തുന്നതായും അവ ദുരുപയോഗം ചെയ്യപ്പെടുന്നതായും

\"\"

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഫോണ്‍ നമ്പര്‍, വിലാസം എന്നിവ സ്‌കൂളുകളില്‍ നിന്ന് സ്വകാര്യ വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും പരിശീലന സ്ഥാപനങ്ങള്‍ക്കും നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. പത്താംതരം കഴിയുന്നതോടെ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ ക്യാന്‍വാസിങ് നടത്താറുണ്ട്. വിദേശ പഠനം ഉള്‍പ്പടെ വാഗ്ദാനം ചെയ്ത് തട്ടിപ്പുകളും നടക്കാറുണ്ട്. ട്യൂഷന്‍ കേന്ദ്രങ്ങള്‍ക്ക് മുതല്‍ വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളുടെ പരിശീലന കേന്ദ്രങ്ങള്‍ വരെ ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. സ്‌കൂളുകളിലുള്ള ബന്ധമുപയോഗിച്ചാണ് വിവരങ്ങള്‍ തരപ്പെടുത്തുക.

\"\"

വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും നിരന്തരം ബന്ധപ്പെട്ട് തങ്ങളുടെ സ്ഥാപനത്തില്‍ അഡിമിഷന്‍ എടുപ്പിക്കുന്നതിനാണ് ഇത് ഉപയോഗപ്പെടുത്താറുള്ളത്. ഇവ പിന്നീട് ദുരുപയോഗപ്പെടുത്തിയ സംഭവങ്ങളും പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിലെ പൊലീസ് അന്വേഷണങ്ങളില്‍ നമ്പറുകള്‍ തരപ്പെടുത്തിയത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

\"\"

Follow us on

Related News