JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകള്‍ക്കെല്ലാം പ്രചോദനമാണ് കേരള സര്‍വ്വകലാശാലയ്ക്ക് ലഭിച്ച അംഗീകാരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാലക്ക് നാക് A++ അംഗീകാരം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ടുനടന്ന സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നതാണ് ഈ

സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍വ്വകലാശാലകള്‍ അതിന്റെ പതാകവാഹകരാകണം. ലോകമെമ്പാടും വൈജ്ഞാനികമേഖലകള്‍ തമ്മില്‍ അതിര്‍ത്തികള്‍ മായുകയാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയും അങ്ങനെയുള്ള മാറ്റങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ഇതിന് സഹായകമായ ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ പ്രഖ്യാപനം തൊട്ടടുത്ത ദിവസം ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. അംഗീകാരത്തിനു പിന്നില്‍ പ്രയത്നിച്ച സര്‍വ്വകലാശാലാ

നേതൃത്വത്തെയും വിദ്യാര്‍ത്ഥികളടങ്ങുന്ന അക്കാദമിക് സമൂഹത്തെയും ഹൃദയംനിറഞ്ഞ് അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു.
- സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രം
- ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്
- ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചു
- മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു
- എയ്ഡഡ് സ്കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും